സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ നീന ഗുപ്തയുടെ ജീവിതമാണ്. ‘സച്ച് കഹൂന്ഡ തോ’ എന്ന [പേരിൽ താരം തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത് മാസങ്ങൾക്ക് മുൻപാണ്. ഇതിനു പിന്നാലെയാണ് നടിയുടെ പ്രണയവും വിവാഹമോചനവുമെല്ലാം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്.
ഒരു കോളേജ് പരിപാടിയില്‍ വച്ചു പരിചയപ്പെട്ട അംലന്‍ കുമാര്‍ ഖോഷുമായി നീന പ്രണയത്തിലായി. രഹസ്യമായി പലയിടത്തും വച്ച് ഇരുവരും തന്നെ കണ്ടുമുട്ടിയിരുന്നു. ഡല്‍ഹി ഐഐടി യില്‍ പഠിക്കുകയായിരുന്നു അംലൻ. തന്റെ പ്രണയം നീന അമ്മയോട് പങ്കുവച്ചു. എന്നാൽ കുടുംബം ഇതിനെ എതിർക്കുകയാണ് ചെയ്തത്. ആളാണ് കാണുന്നതിൽ നിന്നും അമ്മ വിലക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അംലനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ശ്രീനഗറിലേക്ക് ഒരു വെക്കേഷന്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. അവര്‍ക്കൊപ്പം പോകാന്‍ നീനയും ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ തമ്മിലുള്ള വിവാഹം കഴിയാതെ അവനൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് അമ്മയും വാശി പിടിച്ചു. ഇതോടെയാണ് വിവാഹം കഴിക്കാമെന്ന് ഇരുവരും തീരുമാനിക്കുന്നത്. ആര്യ സമാജര്‍ മന്ദിരത്തില്‍ പോയി തങ്ങൾ വിവാഹിതരായെന്നു ആത്മകഥയിൽ നടി പങ്കുവയ്ക്കുന്നു.
read also: ഏറെ ആവേശത്തിലാണ്: പുതിയ ബോളിവുഡ് ചിത്രത്തെക്കുറിച്ച് ദുൽഖർ
നീനയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ നടന്ന വിവാഹം അംലന്റെ കുടുംബത്തിനു ഇഷ്ടമായില്ല. വിവാഹ ശേഷം ഡല്‍ഹിയില്‍ തന്നെ ഒരു ചെറിയ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചു. പഠനത്തിനൊപ്പം നാടകാഭിനയവും നടിയാവാനുള്ള ശ്രമങ്ങളും നീന നടത്തിയിരുന്നു. എന്നാൽ ഈ ബന്ധത്തിൽ അംലന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. ഒരു വര്ഷം ആകുമ്പോഴേയ്ക്കും വേർപിരിഞ്ഞു-ആത്മകഥയിൽ താരം പറയുന്നു
Post Your Comments