
ഒരുകാലത്തെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി രേഖ. ഏകദേശം നാന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം നടത്തിയ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സിനിമയിൽ നിന്നും താൻ നേരിട്ട ദുരനുഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചാന സഫർ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു താരത്തിന് ഈ ദുരനുഭവം ഉണ്ടായത്.
ബിശ്വജിത്ത് ചാറ്റർജി എന്ന ബംഗാളി നടനാണ് തന്നോട് മോശമായി പെരുമാറിയതെന്നും. അതിന് സിനിമയുടെ സംവിധായകനും ഛായാഗ്രഹകനുമായ രാജാ നവാതെ ഉൾപ്പടെ എല്ലാവരും ഇതിനെ പ്രോത്സാഹിപ്പിച്ചുവെന്നും നടി ആരോപിച്ചു. രേഖയുടെ ജീവചരിത്രത്തിൽ ആണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
15 വയസ്സ് മാത്രമായിരുന്നു ഇത് നടക്കുമ്പോൾ താരത്തിന് പ്രായം. ബിശ്വജിത്ത് ചാറ്റർജിക്ക് അന്ന് 30 വയസും. ബോംബെ മെഹബൂബ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആക്ഷൻ പറഞ്ഞു ഷോട്ട് തുടങ്ങി ഏകദേശം അഞ്ച് മിനിറ്റ് നേരത്തോളം ഇയാൾ നടിയെ ഉമ്മ വെക്കുകയായിരുന്നു. 5 മിനിറ്റ് മുഴുവൻ ഇത് തുടർന്നു എന്നും നടി പറയുന്നു. എന്നാൽ കണ്ണുപൂട്ടി എല്ലാം സഹിച്ചു നിൽക്കേണ്ടിവന്നു താരത്തിന്. ഒരു കണ്ണിലൂടെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നുവെന്നും രേഖ പറയുന്നു. ഇത് സംഭവിക്കുമ്പോൾ സെറ്റിൽ ഉണ്ടായിരുന്നവർ എല്ലാം ആർപ്പു വിളിക്കുകയായിരുന്നുവെന്നും നടി പറയുന്നു.
എന്നാൽ ഈ വിഷയം വിവാദമായതിനു ശേഷം നടൻ ബിശ്വജിത് തന്നെ പ്രതികരണവുമായി എത്തിയിരുന്നു. ‘ഞാൻ ഇതൊന്നുമറിയാതെ അല്ല. ആ ചുംബനരംഗം കഥയിൽ ആവശ്യമുണ്ടായിരുന്നു. അല്ലാതെ ഞാനാവശ്യപ്പെട്ടു കൂട്ടിച്ചേർത്തത് അല്ല. ഞങ്ങൾ രേഖയെ ചതിച്ചത് പോലെ ഒരു ചിന്ത അവർക്ക് ഉണ്ടായി. സത്യത്തിൽ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. സിനിമയ്ക്ക് വേണ്ടി തന്നെയാണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്’ – നടൻ പറഞ്ഞു.
Post Your Comments