പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദിയിൽ മാത്രമല്ല തമിഴിലും വർഷങ്ങൾക്ക് മുൻപേ താരം അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായെത്തിയ തമിഴൻ എന്ന ചിത്രത്തിലാണ് പ്രിയങ്ക നായിക കഥാപാത്രമായെത്തിയത്. ഇപ്പോഴിതാ ഇതേ ചിത്രത്തിലാണ് നടി ആദ്യമായി ഗാനം ആലപിച്ചതെന്നും വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ ഡി ഇമ്മന്‍.
തമിഴനിലെ റെക്കോഡിങ്ങ് സെഷന്‍ സമയത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇമ്മന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇമ്മന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രമാണ് തമിഴന്‍. ഒരു ഗായിക എന്ന നിലയില്‍ പ്രിയങ്ക ചോപ്ര ആദ്യമായി പാടിയത് തമിഴനിലായിരുന്നു എന്നും ഇമ്മന്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.
‘ഒരു ഓര്‍മ്മയുടെ ചിത്രം. 20 വര്‍ഷം മുമ്പത്തെ എന്റെ ആദ്യ ചിത്രമായ തമിഴന്റെ റെക്കോഡിങ്ങ് സെഷനിലെ ഒരു ചിത്രം. ഗായിക എന്ന നിലയില്‍ പ്രിയങ്ക ചോപ്രയുടെയും ആദ്യ ഗാനമായിരുന്നു ചിത്രത്തിലെ ഉള്ളത്തൈ കില്ലാതെ എന്നത്.’ എന്നാണ് ഇമ്മന്‍ ട്വീറ്റ് ചെയ്തത്.
Nostalgic Pic!
Easily before two decades!
A Rare click during the recording session of my Debut Film @actorvijay anna starrer #Thamizhan And it is! @priyankachopra ‘s debut song as a singer❤️? #UllathaiKillathey pic.twitter.com/M3q2eSch3W
— D.IMMAN (@immancomposer) August 10, 2021
തമിഴനില്‍ വിജയിയും പ്രിയങ്ക ചോപ്രയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഏപ്രില്‍ 2002ലാണ് ചിത്രം റിലീസായത്.
Post Your Comments