
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യം. ഈ സുന്ദര നിമിഷത്തെ മനോഹരമാക്കുവാൻ, മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴയുടെ ദേശഭക്തി നിറഞ്ഞ പൊൻപുലരിയെന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഒരുക്കുകയാണ് ഈസ്റ്റ് കോസ്റ്റ്.
സ്വന്തം മാതൃഭൂമിയെ പുല്കിയുണര്ത്തുന്ന പുതിയ പ്രഭാതത്തിന് ജയഗീതം പാടുകയാണ് ചങ്ങമ്പുഴ തന്റെ പൊന്‍പുലരി എന്ന കവിതയിൽ. എത്രയോ കാലമായി കാത്തിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിൽ, ദാരിദ്ര്യം അകന്നു പോയി സമത്വത്തിന്റെ ചൈത്രം സ്വപ്നം കാണുകയാണ് കവി.
ചങ്ങമ്പുഴയുടെ ഉജ്ജ്വലമായ ദേശസ്നേഹത്തിന്റെ പ്രതിഫലനമാണ് പൊന്‍പുലരി എന്ന കവിത. ഈ കവിതയുടെ ദൃശ്യാവിഷ്കാരം സാക്ഷാത്കരിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഗാനരചയിതാവും സംഗീതസംവിധായകനുമായ സന്തോഷ് വർമയാണ്. ഈസ്റ്റ് കോസ്റ്റ്-നാളത്തെ പാട്ടുകാർ മത്സരത്തിലെ (season-1) വിജയികളായ വന്ദന, ആരോൺ, നിധി, അഞ്ജലി എന്നിവർ ആലപിക്കുന്ന ഈ കവിതയുടെ ദൃശ്യാവിഷ്കാരത്തിൽ വന്ദനയും നിധിയുമാണ് അഭിനയിച്ചിരിക്കുന്നത്.
Post Your Comments