മുതിര്‍ന്ന ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് (93) അന്തരിച്ചു. 93 വയസ്സായിരുന്നു. കാലിഫോര്‍ണിയയിലെ തൗസന്‍റ് ഓക്സില്‍ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. അന്തരിച്ച വിഖ്യാത സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ മകളാണ് പട്രീഷ്യ ഹിച്കോക്ക്. ഹിച്കോക്കിന്‍റെ 1951 ചിത്രം ‘സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി’ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഹിച്കോക്കിന്‍റെ തന്നെ ‘സ്റ്റേജ് ഫ്രൈറ്റ്’ (1950) ആണ് പട്രീഷ്യയുടെ ആദ്യ സിനിമ. ഹിച്കോക്കിന്‍റെ തന്നെ സൈക്കോ, സബോട്ടാഷ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്‍റ്മെന്‍റ്സ് എന്നീ ചിത്രങ്ങളിലും സസ്‍പെന്‍സ് ആന്‍ഡ് സസ്‍പീഷ്യന്‍ തുടങ്ങിയ ടെലിവിഷന്‍ സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments