
ബോളിവുഡ് നടൻ സുനില്‍ ഷെട്ടിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി പ്രിയദർശന്റെ ‘മരക്കാര്‍’ ടീം. ചിത്രത്തിൽ സുനിൽ ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ‘മരക്കാര്‍’ ടീം ആശംസ അറിയിച്ചത്. ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന കഥാപാത്രമായാണ് മരക്കാറില്‍ സുനില്‍ ഷെട്ടി എത്തുന്നത്.
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്ലന് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്. മൂന്ന് ദേശീയ പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
https://www.facebook.com/MarakkarArabikadalinteSimham/posts/913741925889040
ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെക്കപ്പെട്ട ചിത്രത്തിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി നാളെ (ഓഗസ്റ്റ് 12) ആയിരുന്നു. എന്നാല്‍ ഇനിയും തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതിനാൽ വീണ്ടും റിലീസ് മാറ്റി വെക്കേണ്ടി വരുമെന്നാണ് സൂചന.
Post Your Comments