ചെന്നൈ : മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംരക്ഷിത വനഭൂമിയായ 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. കുറുഗുഴിപ്പള്ളം ഗ്രാമത്തിലാണ് ഇരുവുടെയും പേരിൽ 40 ഏക്കര്‍ ഭൂമിയുള്ളത്. ഇത് പിടിച്ചെടുക്കാനുള്ള ലാന്‍സ് അഡ്മിനിസ്ട്രേഷന് കമ്മീഷന്റെ നീക്കത്തെയാണ് കോടതി തടഞ്ഞത്.
ലാന്‍സ് അഡ്മിനിസ്ട്രേഷന് കമ്മീഷന് ഉത്തരവിനെതിരെ മമ്മൂട്ടിയും കുടുംബവും സമര്‍പ്പിച്ച ജോയന്റ് റിട്ട് ഹര്‍ജിയെ തുടർന്നാണ് കോടതി ഉത്തരവ്. നിലവില്‍ കേസില്‍ സത്യം പുറത്തുവരുന്നത് വരെ മമ്മൂട്ടിക്കും ദുല്‍ഖറിനും എതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.
1997ല്‍ കബാലി പിള്ള എന്ന വ്യക്തിയില്‍ നിന്നാണ് വസ്തു വാങ്ങിയത്. 1927ല്‍ 247 ഏക്കര്‍ വരുന്ന പാട്ട ഭൂമിയുടെ ഭാഗമായിരുന്നു ഈ ഭൂമിയെന്നും മമ്മൂട്ടി കോടതിയെ അറിയിച്ചു. കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കള്‍ ഭൂമി ഇടപാടുകള്‍ റദ്ദ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 2007ല്‍ കേസ് കോടതിയിലെത്തുന്നത്.
Post Your Comments