മലയാളത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്തതത്രയും ശ്രദ്ധിക്കാക്കപ്പെടുന്ന വേഷങ്ങളായിരുന്നു നടി മന്യ നായിഡുവിന്റേത്. മലയാളികളുടെ മനസ്സിൽ ഇന്ന് നിറഞ്ഞു നിൽക്കുകയാണ് മന്യ എന്ന നടി. വിവാഹ ശേഷം ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം ഇപ്പോള്‍ കുടുംബത്തിനൊപ്പം യു എസ്സിലാണ്. ഇപ്പോഴിതാ തന്റെ ഹിറ്റ് ചിത്രം കുഞ്ഞിക്കൂനന്‍ എന്ന സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
സിനിമയിൽ വില്ലന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതായാണ് മന്യയുടെ കഥാപാത്രം. എന്നാൽ അത് വേണ്ടായിരുന്നുവെന്നും മന്യ മരിക്കണ്ടായിരുന്നുവെന്നും തന്റെ ആരാധകർ പറഞ്ഞിരുന്നതായി മന്യ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഈ സിനിമയ്ക്ക് ശേഷം എനിക്ക് ആരാധകരുടെ ഒരുപാട് കത്തുകള്‍ കിട്ടി. ഞാന്‍ മരിക്കുന്നത് ആരാധകര്‍ക്ക് ഒന്നും ഇഷ്ടമായിരുന്നില്ല. ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ ജീവിക്കുന്ന കാലത്തോളം ഉണ്ടാവും. ഞാന്‍ ഇന്ന് എന്താണോ, അതിന് കാരണം എന്റെ ആരാധകരാണ്- മന്യ ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.
ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് മന്യ മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് വക്കാലത്ത് നാരായണ്‍ കുട്ടി, രാക്ഷസ രാജാവ്, വണ്‍ മാന്‍ ഷോ, അപരിചിതന്‍, ഉദയം, പതിനൊന്നില്‍ വ്യാഴം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായിരുന്ന മന്യ വിവാഹ ശേഷം സിനിമയിയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ്.
Post Your Comments