നടി ശരണ്യയ്ക്ക് ആദരാഞ്ജലികളുമായി നടൻ ടിനി ടോം. തിരുവനന്തപുരത്തെ സ്നേഹസീമ എന്ന ശരണ്യയുടെ വസതിയിലെത്തിയാണ് നടൻ ആദരാഞ്ജലികൾ അർപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. ‘ശരണ്യ മോളെ വിട… വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം’.–ടിനി ടോം കുറിച്ചു.
ഞെട്ടലോടെയാണ് ശരണ്യയുടെ മരണവാർത്ത അറിഞ്ഞതെന്നും വാർത്ത അറിഞ്ഞ ഉടൻ തിരുവനന്തപുരത്തേയ്ക്ക് തിരിക്കുകയായിരുന്നുവെന്നും ടിനി പറയുന്നു. ‘വേദന ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി എന്ന് വിചാരിച്ച് നമുക്ക് സമാധാനിക്കാം. വേദന ഒരുപാട് സഹിച്ചാണ് അവൾ വിടപറഞ്ഞത്. സ്വന്തമായി ഒരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ അവൾക്ക് സാധിച്ചിരുന്നു. സീമ ജി. നായർ ഇവിടെയുണ്ട്. ശരണ്യയ്ക്കു വേണ്ടി കഷ്ടപ്പെട്ടു, അവളുടെ ആയുസിനു വേണ്ടി പ്രാർഥിച്ചു.’–ടിനി ടോം പറയുന്നു.
Post Your Comments