
സിനിമാ ചിത്രീകരണത്തിനിടെ കന്ന സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു. വിവേക് (35) ആണ് മരിച്ചത്. ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു അപകടം സംഭവിച്ചത്.
രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളി എന്ന സ്ഥലത്ത് വെച്ച് ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ പെട്ടെന്ന് 11 കെ വി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടർന്ന് വിവേകിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും വിവേകിന്റെ ജീവൻ രക്ഷിക്കാനായില്ല
അതേസമയം അനുമതിയില്ലാതെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തിയതിന് ബിഡദി പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments