ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് പിന്തുണയുമായി സംവിധായകൻ ഒമർ ലുലു. കേരളത്തിലെ റോഡുകളിൽ സിനിമാക്കാരും പരസ്യ കമ്പനികളുമെല്ലാം വലിയ ഫ്ലെക്സ് ബോർഡുകൾ വെക്കുന്നുണ്ട്. അവ യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കുകയില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇ ബുൾ ജെറ്റ് വിഷയത്തിൽ മീഡിയ വൺ നടത്തിയ ചർച്ചയെയും ഒമർ ലുലു വിമർശിച്ചു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇ ബുൾ ചെയ്തത് ന്യായീകരിക്കുന്ന പോസ്റ്റ് അല്ല ഇത്. ഇന്നലെ അഭിലാഷിന്റെ ടീ വി ഷോ കണ്ടു എനിക്ക് ഉള്ള മറുപടിക്കൾ. കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റൽ സ്ട്രെങ്ങത് പരിശോധിക്കണം? നാല്പതും അമ്പതും വയസ്സുള്ള രാഷ്ട്രീയക്കാരുടെ “ചോരപുഴ ഒഴുക്കുലും ഹർത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങൾ”കാണിക്കുന്നവരുടെ മെന്റൽ സ്രട്രെങ്ങത് എന്താ അഭിലാഷ് അളക്കാൻ പോവാതെയിരുന്നത്.
ഡ്രൈവ് ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം ? മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടിൽ ഒന്നും ഈ ശ്രദ്ധ തെറ്റൽ പ്രശ്നം ഇല്ലേ. ഇനി നമ്മുടെ നാട്ടിൽ എടുത്താൽ വഴിയിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ flex board കാണാം അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ.ഇനി ഹൈബീം ഹാലൊജൻ ലൈറ്റ്സ് നമ്മൾ വണ്ടിയിൽ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയിൽ ഒക്കെ യൂസ് ചെയ്യാൻ വേണ്ടിയാണ്.
Post Your Comments