പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകൾ നൽകി നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് താരം ആറ് ഐസിയു കിടക്കകൾ സംഭാവന നൽകിയത്.
ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് ആവശ്യമായ കിടക്കകൾ വാങ്ങി നൽകാമോയെന്ന് മന്ത്രി വീണാ ജോർജ് വിശ്വശാന്തി ഫൗണ്ടേഷനോട് അഭ്യർഥിച്ചിരുന്നു. സന്നദ്ധത അറിയിച്ച താരം ഇതിനായുള്ള പണം കൈമാറുകയായിരുന്നു.
ഐസിയു നിർമാണം അവസാനഘട്ടത്തിലാണ്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന മുന്നറിയിപ്പ് മുന്നിൽ കണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടൊണ് ഐസിയുവിന്റെ പണി വേഗത്തിൽ പൂർത്തിയാക്കുന്നത്.
Post Your Comments