ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മാക്ട. പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാക്ട വ്യക്തമാക്കി. നാദിർഷയ്ക്ക് മാക്ട എക്സിക്യൂട്ടീവ് കമ്മറ്റി എല്ലാ പിന്തുണയും അറിയിക്കുന്നതായും സംഘടന വ്യക്തമാക്കി.
മാക്ട വൈസ് ചെയർമാൻ എം പദ്‍മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജൂൺ കാര്യാൽ, മധുപാൽ, അൻവർ റഷീദ്, സേതു, മാർത്താണ്ഡൻ,എൻ എം ബാദുഷ,പി കെ ബാബുരാജ്, ഗായത്രി അശോക്,എ എസ് ദിനേശ് എന്നിവർ സംസാരിച്ചു.
Post Your Comments