യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് പരാതി പറയാൻ കൊല്ലം എംഎൽഎ മുകേഷിനെ വിളിച്ചതിന്റെ ഫോൺ കോൾ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പരാതിക്കാരൻ ഇ- ബുള്‍ ജെറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുകേഷിനെ വിളിക്കുകയായിരുന്നു. എന്നാല്‍ സംഭവം എന്തെന്ന് മുകേഷിന് മനസിലായില്ല. ‘ഇ–ബുൾ ജെറ്റ്’ എന്ന് പറയുമ്പോൾ മുകേഷ് കേൾക്കുന്നത് ഇ–ബജറ്റോ? എന്നൊക്കെ ആയിരുന്നു. ഒടുവിൽ അന്വേഷിച്ചിട്ട് പരിഹരിക്കാം എന്ന് പറഞ്ഞു ഫോൺ വെക്കുകയായിരുന്നു മുകേഷ്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മുകേഷ്. ട്രോൾ പങ്കുവച്ചായിരുന്നു മുകേഷിന്റെ പ്രതികരണം. ‘ഓരോരോ മാരണങ്ങളെ… നല്ല ട്രോൾ’.– എന്ന് എഴുതിക്കൊണ്ട് ഒരു ട്രോളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/mukeshcineactor/posts/359704235544172
‘കേരളത്തിൽ നടക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാൻ നാട്ടുകാർ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടൻ…ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ’–ഇതായിരുന്നു ട്രോളിലെ ഡയലോഗ്.
Post Your Comments