CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

അന്യമതസ്ഥരെ സഹോദരങ്ങളായാണ് കാണുന്നതെന്ന് ടിനി ടോം: നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമെന്ന് വിമർശനം

ഈശോ സിനിമയെ പിന്തുണച്ചെത്തിയ ടിനി ടോമിനു നേരെ വിമർശനം

ഈശോ എന്ന സിനിമയ്‌ക്കെതിരെ ഉയരുന്ന വിമർശനത്തിൽ സംവിധായകൻ നാദിർഷയെ പിന്തുണച്ചെത്തിയ നടൻ ടിനി ടോമിനെതിരെയും വിമർശനം. നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ടിനി ടോമിന്റേതെന്ന് വിമർശകർ ആരോപിക്കുന്നു. വിമർശകർക്ക് എല്ലാം മറുപടിയും നടൻ നൽകുന്നുണ്ട്. ഈ വിഷയം സഭയിൽ നേരിട്ട് ചോദ്യം ചെയ്യാൻ താങ്കൾ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന്, ചെയ്യും എന്നായിരുന്നു ടിനി ടോമിന്റെ മറുപടി. ടിനിടോം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിനായിരുന്നു വിമർശനം നേരിടേണ്ടി വന്നത്.

‘ജീസസ് ആണ് എന്റെ സൂപ്പർസ്റ്റാർ… ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്. എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്. ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എസിഎസ് എസ്എൻഡിപി സ്കൂളിലാണ്. അന്ന് സ്വർണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു, എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,ഒരു ജാതി ഒരു മതം ഒരു ദൈവം’, എന്നായിരുന്നു ടിനി കുറിച്ചത്.

ഇതാണ് ചിലരെ ചൊടിപ്പിക്കുകയും താരത്തിനെതിരെ സൈബർ അക്രമണം നടത്തുകയും ചെയ്തത്. അതേസമയം ഫെഫ്ക ഉൾപ്പടെ നിരവധി പേരാണ് നാദിർഷയ്ക്കും സിനിമയ്ക്കും പിന്തുണയുമായെത്തിയത്. സിനിമയിൽ ഒരു മതത്തെയും അവഹേളിക്കുന്നില്ലെന്നും, അതുകൊണ്ട് തന്നെ സിനിമയുടെ പേര് മാറ്റേണ്ട ആവശ്യമില്ലെന്നും നാദിർഷയും അണിയറപ്രവർത്തകരും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button