മുംബൈ: ബോളിവുഡ് നടി ശില്പ ഷെട്ടിയ്ക്കെതിരെ കേസ്. യുപിയില്‍ ഫിറ്റ്നെസ് വെല്‍നസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന പരാതിയിലാണ് ശില്പയ്ക്കും അമ്മ സുനന്ദയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പൊലീസ് സംഘം ശില്പയെ ചോദ്യം ചെയ്യാനായി മുംബൈയില്‍ എത്തിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
ഹസ്രത് ഗഞ്ച്, വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനില്‍ ജ്യോത്സന ചൗഹാന് എന്ന സ്ത്രീയും ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ രോഹിത് വീര്‍ എന്നയാളുമാണ് പരാതി നല്‍കിയത്. ലോസിസ് വെല്‍നെസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ചെയര്‍ പേഴ്സണാണ് ശില്പ. അമ്മ സുനന്ദ ഇതിന്റെ ഡയറക്ടറുമാണ്. ചോദ്യം ചെയ്യലിന് വേണ്ടി രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ശില്പ ഷെട്ടിക്ക് നോട്ടീസ് അച്ചിട്ടുണ്ട്.
നേരത്തെ നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശില്പയ്ക്കെതിരെയും പുതിയ കേസ് വന്നിരിക്കുന്നത്.
Post Your Comments