GeneralKollywoodLatest NewsNEWSSocial Media

ആദ്യമായി തമിഴ് ചിത്രത്തിന് ലഭിച്ച അംഗീകാരം: സന്തോഷം പങ്കുവെച്ച് നയൻതാരയും വിഘ്നേഷും

ഇത് തങ്ങളുടെ ആദ്യ രാജ്യാന്തര അവാർഡാണെന്നും തങ്ങൾ ഇത് ഹൃദയത്തോട് ചേർത്തു വയ്ക്കുമെന്നുമാണ് നയൻതാരയ്ക്ക് ഒപ്പമുളള ഫൊട്ടോ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് പറഞ്ഞു

പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും. ഇപ്പോഴിതാ വിഘ്‌നേഷ് പങ്കുവെച്ച ഒരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനിയാണ് റൗഡി പിക്ചേഴ്സ്. പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ സിനിമയുടെ പകർപ്പവകാശം അടുത്തിടെ കമ്പനി വാങ്ങിയിരുന്നു. ഈ സിനിമയ്ക്ക് അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം ലഭിച്ചിരുന്നു. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. ഇപ്പോഴിതാ, ഈ അവാർഡ് വിഘ്നേഷിന്റെയും നയൻതാരയുടെയും കൈകളിൽ എത്തിയിരിക്കുകയാണ്. ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്.

ഇത് തങ്ങളുടെ ആദ്യ രാജ്യാന്തര അവാർഡാണെന്നും തങ്ങൾ ഇത് ഹൃദയത്തോട് ചേർത്തു വയ്ക്കുമെന്നുമാണ് നയൻതാരയ്ക്ക് ഒപ്പമുളള ഫൊട്ടോ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചത്.

https://www.instagram.com/p/CSTlD2NhI9B/?utm_source=ig_embed&ig_rid=1b48aefa-8383-4cfc-b39d-da9cc4b2a056

റൗഡി പിക്ചേഴ്സിന്റെ മൂന്നാമത്തെ പ്രൊജക്ടായിരുന്നു ‘കൂഴങ്കൽ’. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമ ‘നെട്രികൺ’, വസന്ത് രവി നായകനാവുന്ന ‘റോക്കി’ എന്നിവയാണ് റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന മറ്റു സിനിമകൾ.

shortlink

Related Articles

Post Your Comments


Back to top button