ഈശോ എന്ന സിനിമയുടെ പേരിനെക്കുറിച്ചുള്ള വിവാദങ്ങൾ കത്തി പടരുന്നതിനിടയിൽ സിനിമയുടെ ചിത്രീകരണ വീഡിയോ പങ്കുവെച്ച് നാദിർഷ. ഈശോ സിനിമയുടെ ലൊക്കേഷൻ സ്പെഷ്യൽ എന്ന തലക്കെട്ടോടെയാണ് നാദിർഷ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഈശോ എന്ന സിനിമയുടെ പേരിന്റെ കാര്യത്തിൽ അവസാന തീരുമാനം എടുക്കുന്നത് ഫെഫ്ക ആയിരിക്കും എന്ന് നാദിർഷ അറിയിച്ചു. പേര് മാറ്റണമോ വേണ്ടയോ എന്ന തീരുമാനം ഫെഫ്കയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും, ഫെഫ്ക എന്ത് തീരുമാനിച്ചാലും അതിനോടൊപ്പം പൂർണമായി സഹകരിക്കുമെന്നും നാദിർഷ പറഞ്ഞു.
https://www.facebook.com/Nadhirshahofficial/posts/388216212658760?__cft__[0]=AZXxWIAu13cKJ_sK7xIsHV2oYBlED_BxavJK68yTmGfuwjmTN3E2OzxE2NREDVhYEvp9ieWgNByvrytENfm6BAuayFLwHA1I7bqNIg-Q1PxjuB7EjrV8vsVIjiQNopY_FDJh6eJUI6YYUdWJAMPYTwI6GeOLVMuUd0XANqzLuBoG2A&__tn__=%2CO%2CP-R
ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പി സി ജോർജും സിനിമയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. പേര് മാറ്റാതെ സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്നും പി സി ജോർജ് പറഞ്ഞു.
Post Your Comments