Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ഓൺലൈൻ സിനിമ-തിയറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ വരുന്നു ‘എംടാക്കി’

മലയാള സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ട് തുടക്കം കുറിക്കുന്ന എംടാക്കി, പിന്നീട് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയൻ സിനിമകളും പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കും

സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ എംടാക്കി (MTalkie) എന്ന ഒടിടി പ്ലാറ്റ്ഫോം ചിങ്ങം ഒന്നിന് മിഴി തുറക്കുന്നു. ആദ്യ മാസങ്ങളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ട് തുടക്കം കുറിക്കുന്ന എംടാക്കി, പിന്നീട് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയൻ സിനിമകളും പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കും. സൂപ്പർസ്റ്റാർ സിനിമകളും കലാമൂല്യമുള്ള ലോകോത്തര സിനിമകളും പ്രേക്ഷകർക്ക് എംടാക്കിയിലൂടെ വീക്ഷിക്കാനാവും.

തിയേറ്ററിലും, ഒടിടി പ്ലാറ്റ്ഫോമുകളിലും സിനിമ റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ, അനധികൃതമായി പകർത്തി ഓൺലൈൻ സൈറ്റുകളിൽ പ്രദർശിപ്പിക്കുന്ന ഈ കാലത്ത്, എംടാക്കി പ്രാധാന്യം കൊടുക്കുന്നത് കണ്ടൻറ്​ സെക്യൂരിറ്റിക്കാണ്. നിലവിൽ വൻ സാമ്പത്തിക നഷ്ടമാണ് സിനിമാ നിർമാതാക്കൾക്കും വിതരണക്കാർക്കും സിനിമ അനധികൃതമായി കോപ്പി ചെയ്തു ഓൺലൈൻ സൈറ്റുകളിൽ പ്രദർശിപ്പിക്കുന്നതിലൂടെ നേരിടേണ്ടിവരുന്നത്.

എന്നാൽ സിനിമ മേഖലയെ തകർക്കുന്ന പൈറസി എന്ന വിപത്തിനെ മുഴുവനായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എംടാക്കി എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. കോടികൾ മുടക്കി സിനിമ എടുക്കുന്ന സിനിമ നിർമാതാക്കൾക്ക് എംടാക്കിയുടെ സാങ്കേതിക മികവ് വലിയൊരു ആശ്വാസമാകും. അതു കൊണ്ടു തന്നെ പ്രമുഖ സിനിമ നിർമാതാക്കൾ നിരവധി സൂപ്പർ സ്റ്റാർ സിനിമകൾ എംടാക്കിയിലൂടെ പ്രദർശിപ്പിക്കുവാൻ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്. വരും മാസങ്ങളിൽ സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകൾ എംടാക്കി​യിലൂടെ സിനിമാപ്രേമികൾക്ക് ആസ്വദിക്കാം.

സൈബർ സെക്യൂരിറ്റി രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സാങ്കേതിക വിദഗ്ധരാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ എംടാക്കിയെ സജ്ജമാക്കിയത്. സൈറ്റിൽ നിന്നും സിനിമ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, സ്ക്രീൻ റെക്കോർഡിങ് പോലും തടയാൻ പറ്റുന്ന രീതിയിലാണ് എംടാക്കി രൂപകൽപ്പന ചെയ്തിരിക്കുന്നത്.കൊച്ചിയും ദുബായിയും ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌ക്വാഡ് മൈൻഡ് ഐടി സെക്യൂരിറ്റി കമ്പനിയാണ് എംടാക്കി എന്ന ഒടിടി പ്ലാറ്റ്​ഫോം ജനങ്ങളിലേക്ക് എത്തിക്കുന്നുന്നത്.

വ്യത്യസ്തമായ പാക്കേജുകൾ എംടാക്കിയിൽ ലഭ്യമാണ്. ചിങ്ങം ഒന്നു മുതൽ ആപ്പ് സ്റ്റോറിലും, ഐ.ഒ.എസിലും എംടാക്കി ലഭ്യമാകും. പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്ത് കാണുവാനുള്ള ഓപ്ഷൻ എംടാക്കിയിൽ ലഭ്യമാണ്. ഇതുകൂടാതെ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യത്യസ്തമായി, സിനിമകൾ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി തുടങ്ങി മൂന്ന് ഉപകരണങ്ങളിലും ഒരേ സമയം വീക്ഷിക്കാൻ പ്രേക്ഷകന് സാധിക്കും. മറ്റ് പ്രാദേശിക പ്ലാറ്റ്ഫോമുകൾ എച്ച്ഡി ഗുണമേന്മ വാഗ്ദാനം നൽകുമ്പോൾ എംടാക്കി​യിൽ സിനിമ വീക്ഷിക്കാൻ സാധിക്കുക 2K,4K ഗുണമേന്മയിൽ ആയിരിക്കും. എംടാക്കിയിൽ റീചാർജ് ചെയ്യുന്നതിനായി വിവിധ ഓപ്ഷനുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ഒടിടിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് www.mtalkie.com.

സിനിമാ നിർമാതാക്കളും വിതരണക്കാരും തങ്ങളുടെ സിനിമകൾ എംടാക്കി ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ +919207094607 അല്ലെങ്കിൽ ഇമെയിൽ ചെയ്യുക marketing@mtalkie.com. വാർത്ത പ്രചരണം: പി.ശിവപ്രസാദ്​.

shortlink

Post Your Comments


Back to top button