GeneralLatest NewsMollywoodNEWSSocial Media

സനൂഷയെ പോലെ തുണിയുരിഞ്ഞാല്‍ കയ്യടിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും: മാളവികയുടെ ചിത്രത്തിന് നേരെയും വിമർശനം

'തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ' എന്ന മോശം കമന്റിന് മറുപടിയുമായി മാളവിക

സനൂഷയ്ക്ക് പിന്നാലെ നടി മാളവിക മേനോനും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. താരം പങ്കുവെച്ച ഗ്ലാമറസ് ചിത്രത്തിന് നേരെയാണ് ചിലർ വിമർശന കമന്റുകളുമായെത്തിയത്. സനൂഷയെ പോലെ വസ്ത്രത്തിന്റെ അളവ് കുറച്ചാൽ അഭിനന്ദിക്കാനും കയ്യടിക്കാനും ഒരുപാട് ആളുകൾ വരും എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇയാൾക്ക് കൃത്യമായ മറുപടി നൽകുകയും ഇതിന്റെ സ്ക്രീൻഷോർട്ട് സോഷ്യൽ മീഡിയയിലുഉടെ മാളവിക പങ്കുവെയ്ക്കുകയും ചെയ്തു.

‘തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാല്‍ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകള്‍ ഉണ്ടാവും. പക്ഷേ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികള്‍ വളര്‍ന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ?”.–ഇങ്ങനെയായിരുന്നു കമന്റ്.

ഇതിനു മറുപടിയായി മാളവിക, ‘മറ്റുള്ളവരുടെ കാര്യം ഞാന്‍ അന്വേഷിക്കാന്‍ പോകാറില്ല. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാന്‍.’എന്നും താരം പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് മാളവികയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.instagram.com/p/CRS7RFsF0o5/?utm_source=ig_embed&ig_rid=93e253fb-7591-4bc6-99b9-6f0b93ef41f6

shortlink

Related Articles

Post Your Comments


Back to top button