ചെന്നൈ: ദളിത് സമുദായത്തെ അപമാനിച്ച തമിഴ് നടിയും മോഡലുമായ മീര മിഥുനെതിരെ പൊലീസ് കേസെടുത്തു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ഭാരവാഹി വണ്ണിയരശ് നൽകിയ പരാതിയിലാണ് നടപടി. ഈ മാസം ഏഴിനാണ് മീര മിഥുൻ കേസിനു കാരണമായ വിവാദ വീഡിയോ പങ്കുവെച്ചത്. ഇതിൽ ദളിത് സമുദായത്തെ ആക്ഷേപിക്കുകയും, ദളിത് വിഭാഗത്തിൽ പെട്ടവരെ എല്ലാം തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നും ഇവർ പറയുന്നു.
ഒരു സംവിധായകൻ തന്റെ ഫോട്ടോ മോഷ്ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ചു എന്നും. ദളിത് സമുദായത്തിൽപ്പെട്ട എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവർക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുൻ വീഡിയോയിൽ പറയുന്നത്. ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നും ഇവർ പറഞ്ഞു.
എന്നാൽ വീഡിയോ പുറത്തുവന്നതോടെ മീരയ്ക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന് വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
Post Your Comments