CinemaGeneralMollywoodNEWS

‘താളവട്ടം’ എന്ന പേര് കേട്ടാല്‍ എന്തെങ്കിലും മനസിലാകുമോ?: പ്രിയദര്‍ശന്‍ ബ്രില്ല്യന്‍സിനെക്കുറിച്ച് ജിസ് ജോയ്

പേര് കേട്ടാല്‍ സിനിമയുടെ  കഥ മനസ്സിലാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്

താന്‍ സിനിമ പേരുകള്‍ സെലെക്റ്റ് ചെയ്യുന്നതിന്റെ രഹസ്യം പറഞ്ഞു സംവിധായകന്‍ ജിസ് ജോയ്. ‘ബൈസിക്കിള്‍ തീവ്സ്’, ‘സണ്‍ഡേ ഹോളിഡേ’, തുടങ്ങിയ സിനിമകളുടെ പേരുകളൊക്കെ അങ്ങനെ സ്വീകരിച്ചതാണെന്നും. പ്രിയദര്‍ശന്റെ മിക്ക സിനിമകളുടെയും പേര് കേട്ടാല്‍ ആ സിനിമ എന്താണെന്ന് ഒരു രീതിയിലും ആര്‍ക്കും മനസ്സിലാകില്ലെന്നും അങ്ങനെ സിനിമ ടൈറ്റില്‍ ഇടുന്നതാണ് തന്റെയും ഇഷ്ടമെന്ന് ജിസ് ജോയ് പറയുന്നു. ‘താളവട്ടം’ എന്ന സിനിമയുടെ പേര് കേട്ടാല്‍ ഒരു രീതിയിലും ആ സിനിമയുടെ എലമന്റ് എന്താണെന്ന് ആര്‍ക്കും ഗസ്സ് ചെയ്യാന്‍ കഴിയില്ലെന്ന ഉദാഹരണം പങ്കുവച്ചു കൊണ്ടായിരുന്നു ഒരു അഭിമുഖ പരിപാടിയില്‍ ജിസ് ജോയിടെ തുറന്നു പറച്ചില്‍.

‘പേര് കേട്ടാല്‍ സിനിമയുടെ  കഥ മനസ്സിലാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. പ്രിയദര്‍ശന്‍ സാറിന്റെ ‘താളവട്ടം’ എന്ന പേര് കേട്ടാല്‍ ആ സിനിമയുടെ ഏതെങ്കിലും എലമന്റ് നമുക്ക് പറയാന്‍ പറ്റുമോ?. പ്രിയദര്‍ശന്‍ സാറിന്റെ തന്നെ ‘ചിത്രം’, ആ സിനിമയ്ക്ക് ചിത്രം എന്നല്ലാതെ അതിന്റെ പ്ലോട്ടിന് അനുസൃതമായ വേറെയും പേരുകള്‍ ഇടാമല്ലോ. പക്ഷേ ഇങ്ങനെ പേര് സ്വീകരിക്കുന്നത് കൊണ്ട് അതില്‍ നിന്നും പ്രേക്ഷകന്‍ ഒന്നും ചിന്തിച്ചു എടുക്കില്ല.പ്രിയദര്‍ശന്‍ സാര്‍ അതുകൊണ്ടാണോ ഇടുന്നത് എന്നറിയില്ല.  ഞാന്‍ സിനിമയ്ക്ക് പേരിടുമ്പോള്‍ അത് ശ്രദ്ധിക്കാറുണ്ട്. എന്റെ സിനിമ പേരുകളെല്ലാം അങ്ങനെയുള്ളതാണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞുകാര്യമാണ്. പുള്ളി ഒരു സിനിമ കാണാന്‍ പോയി, പക്ഷേ സിനിമ പകുതി കണ്ടിട്ട് തിരിച്ചു പോയെന്നു, അതിന്‍റെ കാരണം ആ സിനിമയുടെ ഉത്തരം അതിന്റെ പേരില്‍ തന്നെയുണ്ടെന്ന്’.

shortlink

Related Articles

Post Your Comments


Back to top button