സീരിയല്‍ സിനിമാ താരം ശരണ്യ ശശിയുടെ വിയോഗത്തില്‍ ദുഃഖം സഹിക്കാനാകാതെ സുഹൃത്തും നടിയുമായ സീമ ജി നായര്‍. പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്ന് മാത്രമായിരുന്നു സീമ ജി നായര്‍ പറഞ്ഞത്. ശരണ്യക്ക് ഒപ്പമുള്ള ഫോട്ടോകളും സീമ ജി നായര്‍ പങ്കുവെച്ചു.
https://www.facebook.com/seemagnairactress/posts/384438643039906
ക്യാൻസറിനെതിരെയുള്ള പോരാട്ടത്തില്‍ ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീമ ജി നായരാണ്. സീമ ജി നായരുടെ നേതൃത്വത്തിലുള്ള കൂട്ടായ്‍മ ശരണ്യയ്ക്ക് ഒരു വീടും വച്ച് നൽകിയിരുന്നു. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്. അത്രത്തോളം അടുപ്പമായിരുന്നു സീമയ്ക്ക് ശരണ്യയോട്.
ശരണ്യ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. 35 വയസായിരുന്നു. ദീര്‍ഘകാലം ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഇതിനിടെ രണ്ടുതവണ കൊവിഡ് ബാധിച്ചിരുന്നു. കൊവിഡാനന്തര പ്രശ്‌നങ്ങളും ന്യൂമോണിയയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
Post Your Comments