
ലക്നൗ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. അതുകൊണ്ടു തന്നെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ ബാലയും എത്തുന്ന വിവരമാണ് പുറത്തു വരുന്നത്. ബാല തന്നെയാണ് ഇക്കാര്യത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ലക്ക്നൗവിൽ പുരോഗമിക്കുകയാണെന്നും ബാല പറഞ്ഞു.
‘ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തെ ഷൂട്ടിങ്ങ് ലക്ക്നൗവിൽ’, എന്നാണ് ബാല കുറിച്ചത്.
https://www.facebook.com/ActorBalaOfficial/posts/382695223216262
സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.
Post Your Comments