BollywoodGeneralLatest NewsNEWSSocial Media

എന്തിനാണ് മലൈകയെയും എന്നെയും താരതമ്യം ചെയ്യുന്നത്: മാധ്യമത്തിനെതിരെ അർജുൻ കപൂർ

മലൈകയുടെയും അര്‍ജുന്റെയും സമ്പാദ്യവും വരുമാനവും താരതമ്യം ചെയ്ത് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെരായിരുന്നു താരത്തിന്റെ പ്രതികരണം

ബോളിവുഡിൽ ഏറെ ചർച്ചാ വിഷയമായ താര പ്രണയമാണ് നടൻ അർജുൻ കപൂറിന്റേതും മലൈക അറോറയുടെയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് പ്രധാനാ ആകർഷണം. അർജുനെക്കാൾ പ്രായത്തിന് വളരെ മൂത്തയാളാണ് മലൈക. എന്നാൽ ഇരുവരുടെയും പ്രണയത്തിന് പ്രായം ഒരു തടസമായില്ലെന്നു മാത്രമല്ല രണ്ടാളും ലിവിങ് ടുഗദറായി ജീവിക്കുകയുമാണ്. എന്നാൽ വിവാഹത്തെ കുറിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഇരുവരും നടത്തിയിട്ടില്ല. ഇപ്പോഴിതാ മലൈക അറോറയെയും തന്നെയും താരതമ്യം ചെയ്തുകൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തിനെതിരേ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയുടെയും അര്‍ജുന്റെയും സമ്പാദ്യവും വരുമാനവും താരതമ്യം ചെയ്ത് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെരായിരുന്നു താരത്തിന്റെ പ്രതികരണം.

‘2021 ലും ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അപമാനകരമാണ്. മലൈക നന്നായി സമ്പാദിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ ജോലി ചെയ്യുന്ന ഒരാളാണ്. മലൈകയെ ഞാനുമായി മാത്രമല്ല മറ്റാരുമായും താരതമ്യം ചെയ്യേണ്ടതില്ല’- അര്‍ജുന്‍ കുറിച്ചു. എന്നാൽ വീണ്ടും സംഭവം ചര്‍ച്ചയായതോടെ അര്‍ജുന്‍ തന്റെ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ഇരുവരും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. പിന്നീട് ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button