മുംബൈ : ബോളിവുഡ് നടന് അനുപം ശ്യാം ( 63 ) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ സിറ്റി ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. അനുപം ശ്യാമിന്റെ സുഹൃത്തും നടനുമായ യഷ്പാല്‍ ശര്‍മയാണ് മരണ വിവരം പുറത്തുവിട്ടത്.
നാലു ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്ദ്ദമുണ്ടായിരുന്നെന്നും അവസാന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇന്ജക്ഷന് എടുക്കുമായിരുന്നെന്നും യഷ്പാല്‍ ശര്‍മ പറയുന്നു. രണ്‍വീര്‍ ഷൗരിയ, രാജന് ഷാഹി, മനോജ് ജോഷി ഉള്‍പ്പടെയുള്ളവര്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സ്ലം ഡോഗ് മില്യനേയര്‍, ബന്‍ഡിറ്റ് ക്വീന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടുതല്‍ അറിയപ്പെടുന്നത് ടെലിവിഷനിലൂടെയാണ്.
Post Your Comments