BollywoodGeneralLatest NewsNEWSSocial Media

ഭാര്യയുടെ ഗാർഹിക പീഡനപരാതി : വിശദീകരണവുമായി യോയോ ഹണി സിംഗ്

ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്നായിരുന്നു ശാലിനിയുടെ പരാതി

മുംബൈ: ഭാര്യ ശാലിനി തല്‍വാര്‍ നൽകിയ ഗാര്‍ഹികപീഡന പരാതിയിൽ പ്രതികരണവുമായി ബോളിവുഡ് റാപ്പര്‍ യോയാ ഹണി സിങ്ങ്. ശാലിനി തല്‍വാര്‍ ഡൽഹി തീസ് ഹസാരി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത് സത്യമല്ലെന്നാണ് ഹണി സിം​ഗ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഗായകന്റെ പ്രതികരണം. ഭർത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്നായിരുന്നു ശാലിനിയുടെ പരാതിയിൽ പറയുന്നത്.

ഹണി സിംഗിന്റെ വാക്കുകൾ:

‘എന്റെ വരികൾ, ആരോ​ഗ്യം തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകാറുള്ള വ്യാജ പ്രചരണങ്ങളിൽ ഞാൻ ഒരിക്കലും പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത്തവണ ആരോപണങ്ങൾ ഉയരുന്നത് എന്റെ കുടുംബത്തിനും പ്രായമായ മാതാപിതാക്കൾക്കും മോശം സയമത്ത് ഒപ്പം നിന്ന സഹോദരിക്കുമെതിരെ കൂടിയായതുകൊണ്ട് മൗനം പാലിക്കുന്നതിൽ അ‍ർത്ഥമില്ല. ആരോപണങ്ങൾ അപമാനിക്കാൻ വേണ്ടി നടത്തുന്നതാണ്.
15 വർഷമായി ഈ ഇന്റസ്ട്രിയിൽ തുടരുന്ന ആളാണ് ഞാൻ. എന്റെ കൂടെ ഉള്ള എല്ലാവർക്കുമറിയാം ഞാനും എന്റെ ഭാര്യയും തമ്മിലുള്ള ബന്ധം. എന്റെ സംഘത്തിന്റെ ഭാ​ഗമായി എല്ലാ പരിപാടികൾക്കും ഒപ്പമുണ്ടാകാറുള്ള ആളാണ് ഭാര്യ. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. കോടതിയുടെ പരി​ഗണനയിലുള്ള വിഷയം ആയതിനാൽ കൂടുതലൊന്നും പറയാനില്ല’ – എന്നും അദ്ദേഹം പ്രതികരിച്ചു.

https://www.instagram.com/p/CSPW3R3hdgw/?utm_source=ig_embed&ig_rid=ae891895-4d9b-4db4-84a8-85f3e82119aa

ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നുമാണ് ആരോപണം. പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button