മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലിന്റെ 39-ാം ജന്മദിനമാണിന്ന്. ഇപ്പോഴിതാ ഫഹദിന് ആശംസയുമായെത്തിയിരിക്കുകയാണ് നടനും സുഹൃത്തുമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും താരത്തിന് ആശംസയുമായെത്തിയത്.
‘ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ ആവട്ടെ,’ പൃഥ്വി കുറിക്കുന്നു.
https://www.instagram.com/p/CSSq5vtD9Bk/?utm_source=ig_web_copy_link
സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ഫഹദും പൃഥ്വിയും. സമയം കിട്ടുമ്പോഴെല്ലാം പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാറില്ല ഇരുകുടുംബങ്ങളും. ദുൽഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ.
Post Your Comments