CinemaGeneralMollywoodNEWS

വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്, പാചകം ഉള്‍പ്പെടെ: സംവൃത സുനില്‍

ഇതൊക്കെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളാണ്

‘രസികന്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി സംവൃത സുനില്‍ താന്‍ ഇപ്പോഴും ഇത്ര മെലിഞ്ഞിരിക്കുന്നതിന്‍റെ കാരണം എന്തെന്ന് തുറന്നു പറയുകയാണ്. സിനിമ വിട്ടാല്‍ സ്ലിം ബ്യൂട്ടി എന്ന വിശേഷണം നഷ്ടപ്പെട്ട നടിമാര്‍ നിരവധിയുള്ളപ്പോഴാണ് സിനിമയില്‍ നിന്ന് പുറത്തു പോയിട്ടും സംവൃത അതേ രീതിയില്‍ തന്റെ ബോഡി മെയിന്റയിന്‍ ചെയ്യുന്നതിന്റെ രഹസ്യം പങ്കുവയ്ക്ക്ക്കുന്നത്.

സംവൃതയുടെ വാക്കുകള്‍

‘ഇപ്പോഴും ഇത്ര മെലിഞ്ഞിരിക്കാന്‍ കാരണം പ്രധാനമായും വീട്ടു പണിയാണ്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനാണ്. കുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍, വീട് വൃത്തിയാക്കല്‍. മകന്‍ തന്നെ എനിക്ക് തരുന്നത് വലിയ എക്സൈസ് ആണ്. വീട് മൊത്തം വൃത്തികേടാക്കി ഇടലാണ് അവന്റെ പണി. അതൊക്കെ അടുക്കി വയ്ക്കണം. ക്ലീന്‍ ചെയ്യണം. അവനു ഫുഡ് കൊടുക്കുന്നത് തന്നെ വലിയ ഒരു യുദ്ധമാണ്. ടേബിളിന്റെ ചുറ്റും ഓടി നടന്നിട്ടാണ് അവനെ കൊണ്ട് അതൊന്നു കഴിപ്പിക്കുക. ഇതൊക്കെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളാണ്. വീട് നല്ല പോലെ അലങ്കരിച്ചു കളര്‍ഫുള്‍ ഇടുന്നതൊക്കെ ഇഷ്ടമുള്ള കാര്യമാണ്. വിവാഹത്തിന് മുന്‍പും ഇതൊക്കെ ആസ്വദിച്ചു ചെയ്യുമായിരുന്നു. സിനിമയില്‍ നിന്ന് മാറി കൂടുതല്‍ സമയം കിട്ടിയപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ മുഴുകി. അത് ശരീരത്തിന് ഒരു വ്യായമമായി മാറി.

shortlink

Related Articles

Post Your Comments


Back to top button