ജനന തീയതികൾ തമ്മിൽ ചേരില്ല, വിവാഹം നടന്നാലും ഉടനെ പിരിയും: നടി വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് വിചിത്രവാദം

ചൗധരിയുടെ പ്രസ്താവന പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

സിനിമാ മേഖലയിലെ പ്രണയവും വിവാഹവും ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചകളാണ്. ബോളിവുഡിലെ ഏറ്റവും ജനപ്രീയ താരജോഡിയാണ് ആലിയയും രണ്‍ബീറും. ഇരുവരും ഉടനെ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആലിയയും രണ്‍ബീറും 2022 ല്‍ വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാൽ ഇരുവരും വിവാഹം കഴിക്കരുതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ന്യൂമറോളജിസ്റ്റായ ജെഎസ് ചൗധരി.

രണ്‍ബീറിന്റേയേും ആലിയയുടേയും ജനനതീയതികള്‍ വച്ച്‌ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നാണ് ചൗധരിയുടെ വാദം. അതിനായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇതാണ്.. ‘1982 സെപ്തംബര്‍ 28 നാണ് രണ്‍ബീര്‍ കപൂറിന്റെ ജനനം. ആലിയ ജനിച്ചത് 1993 മാര്‍ച്ച്‌ 15 നും. ഇത് രണ്ടും വച്ചായിരുന്നു ചൗധരിയുടെ പഠനം. രണ്‍ബീറിന്റേയും ആലിയയുടേയും ലൈഫ് പാത്ത് നമ്പറുകള്‍ പരസ്പരം ചേരില്ലെന്നാണ് ചൗധരി പറയുന്നത്. രണ്‍ബീറിന്റെ നമ്ബര്‍ മൂന്നും ആലിയയുടേത് നാലുമാണ്. രണ്ടും പരസ്പര വിരുദ്ധമാണെന്നാണ് ന്യൂമറോളജിസ്റ്റിന്റെ വാദം. കൂടാതെ രൺബീർ ജനിച്ചത് 28 നും ആലിയ 15നുമാണ്. രൺബീറിന്റെ സൈക്കിക് നമ്ബര്‍ പത്തും ആലിയയുടേത് ആറുമാണ്. ആറും പത്തും പരസ്പര വിരുദ്ധമാണെന്നും ചൗധരി അവകാശപ്പെടുന്നു. രണ്‍ബീറിന്റെ ക്രൊണോളജിക്കില്‍ ഏജ് നമ്പര്‍ എന്നത് നാലാണ്. ആലിയുടേത് രണ്ടും. ഇതും തമ്മിൽ ചേരില്ല.’

read also: സംവിധായകനിൽ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം, ശരിക്കും എന്നെ അത്ഭുതപ്പെടുത്തി: പൃഥ്വിരാജിനെ കുറിച്ച് കനിഹ

അതേസമയം വിവാഹത്തിന് മാത്രമേ തടസമുള്ളൂവെന്നും രണ്‍ബീറും ആലിയയും തമ്മില്‍ ശത്രുതയുണ്ടാകില്ലെന്നും ന്യൂമറോളജിസ്റ്റ് പറയുന്നു. വിവാഹം നടന്നാല്‍ തന്നെ അത് അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്നും അതിനാല്‍ വിവാഹം വേണ്ടെന്ന് വെക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാൽ ചൗധരിയുടെ പ്രസ്താവന പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കാലം മാറിയെന്നും ഇത്തരം വിശ്വാസങ്ങള്‍ മനുഷ്യരെ മുന്നോട്ട് നയിക്കുന്നതിന് പകരം പിന്നോട്ടാണ് നയിക്കുകയെന്നും ചിലർ പറയുന്നു.

നിരവധി പരസ്യ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി ഇരുവരും ഇപ്പോൾ ഒന്നിക്കുകയാണ്. അയാന്‍ മുഖര്‍ജിയാണ് ബ്രഹ്‌മാസ്ത്ര സംവിധാനം ചെയ്യുന്നത്.

Share
Leave a Comment