കാഞ്ചനയ്ക്ക് ശേഷം വീണ്ടും ഹൊററുമായി രാഘവ ലോറന്‍സ് ?: പുതിയ സിനിമ പ്രഖ്യാപിച്ചു

കാഞ്ചനയുമായി സമാനതയുള്ള ചിത്രമായിരിക്കും ദുര്‍ഗ്ഗ എന്നാണ് റിപ്പോര്‍ട്ടുകള്‍

പുതിയ സിനിമ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ദുര്‍ഗ്ഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അടക്കമാണ് പ്രഖ്യാപനം. രാഘവേന്ദ്ര പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ലോറന്‍സ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ലോറന്‍സിന് കരിയറില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ‘കാഞ്ചന’ സിരീസ്. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു ഇത്. കാഞ്ചനയുമായി സമാനതയുള്ള ചിത്രമായിരിക്കും ദുര്‍ഗ്ഗ എന്നാണ് റിപ്പോര്‍ട്ടുകള്‍. നര്‍മ്മത്തിനും ആക്ഷനും സെന്‍റിമെന്‍റ്‍സിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം എന്നാണ് വിവരം.

നിര്‍മ്മാതാവ് കതിരേശന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘രുദ്രന്‍’, വെട്രിമാരന്‍റെ തിരക്കഥയില്‍ ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ‘അധികാരം’ എന്നിവയാണ് ലോറന്‍സിന്‍റേതായി പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങള്‍.

കാഞ്ചനയുടെ ബോളിവുഡ് റീമേക്ക് ആയ ലക്ഷ്‍മിയാണ് ലോറന്‍സിന്‍റെ സംവിധാനത്തില്‍ അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അക്ഷയ് കുമാര്‍ നായകനായ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്.

Share
Leave a Comment