രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം: കരിഷ്മയുടെ പ്രതികരണം ചർച്ചയാകുന്നു, വീഡിയോ

ഒരു ഡാൻസ് റിയാലിറ്റി ഷോയിലായിരുന്നു ആലിയ ഭട്ടിന്റെ ബന്ധത്തെ കുറിച്ചുള്ള ചോദ്യം കരിഷ്മ കപൂര്‍ നേരിട്ടത്

ബോളിവുഡിലെ പ്രേഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും ബന്ധം വീട്ടുകാർ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മൂലമാണ് വിവാഹം വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ആലിയ ഭട്ട് രൺബീർ താരങ്ങളുടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ നടിയും രണ്‍ബീര്‍ കപൂറിന്റെ ബന്ധു കൂടിയായ കരിഷ്മ കപൂറിന്റെ മുഖത്തുണ്ടായ ഭാവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ഡാൻസ് റിയാലിറ്റി ഷോയിലായിരുന്നു ആലിയ ഭട്ടിന്റെ ബന്ധത്തെ കുറിച്ചുള്ള ചോദ്യം കരിഷ്മ കപൂര്‍ നേരിട്ടത്. കപൂര്‍ ഫാമിലിയിലെ അഭിനേതാക്കളെ കുറിച്ച് ഒരു കുട്ടി കരിഷ്മ കപൂറിനോട് ചോദിക്കുകയായിരുന്നു. ഋഷി കപൂര്‍ അടക്കമുള്ളവരുടെ പേര് കരിഷ്മ പറഞ്ഞു. ആലിയ ഭട്ടിനെയും അതിനോട് ചേര്‍ക്കാമന്ന് സംവിധായകൻ അനുരാഗ് ബസു പറഞ്ഞപ്പോഴുള്ള കരിസ്‍മയുടെ പ്രതികരണമാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

 

 

Share
Leave a Comment