ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആണ് ഗായത്രി അരുണ്‍. ജനപ്രിയ പരമ്പരയായി മാറിയ ‘പരസ്പരം’ എന്ന ടിവി സീരിയലിലൂടെ ദീപ്തി ഐപിഎസ്സായി വന്നു പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഗായത്രി അരുണ്‍ തനിക്ക് സിനിമയില്‍ നിന്ന് ഓഫര്‍ വന്ന അനുഭവത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. ടെലിവിഷന്‍ സീരിയലിലെ തിരക്ക് സിനിമയിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും സിനിമ എന്ന ലോകത്തോട് തനിക്ക് അത്ര താല്പര്യമില്ലായിരുന്നുവെന്നും ഗായത്രി പറയുന്നു.
ഗായത്രി അരുണിന്റെ വാക്കുകള്‍
‘ആദ്യ സിനിമയുടെ ഓഫര്‍ വരുമ്പോള്‍ എനിക്ക് സീരിയലില്‍ നല്ല തിരക്കായിരുന്നു. അന്ന് സിനിമ അത്ര കൗതുകകരമായി തോന്നിയും ഇല്ല. കാരണം അഭിനയിക്കണം എന്ന ആഗ്രഹത്തിന് കിട്ടാവുന്നത്ര സന്തോഷം ‘പരസ്പരം’ സീരിയലില്‍ നിന്ന് ലഭിച്ചു. ആളുകളുടെ മികച്ച പ്രതികരണം, അഭിനന്ദനങ്ങള്‍, അംഗീകാരങ്ങള്‍ ഒക്കെ അതിനപ്പുറം ഒരു സിനിമ ചെയ്തു നേടണം എന്ന് തോന്നിയതേയില്ല. പരസ്പരം സീരിയല്‍ ചെയ്യുമ്പോള്‍ മോള്‍ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടന്റെ കുടുംബവും എന്റെ കുടുംബവും മോളെ നോക്കുന്ന കാര്യത്തില്‍ അത്രെയേറെ ശ്രദ്ധ നല്‍കിയത് കൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുതല്‍ വേണമെന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുതതത്’. ദീപ്തി പറയുന്നു.
Post Your Comments