CinemaGeneralKollywoodLatest NewsNEWS

സൂര്യയുമായി വീണ്ടും ഒന്നിച്ചപ്പോൾ?: ‘നവരസ’ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഗൗതം മേനോൻ

സൂര്യയുമായി വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ സ്വന്തം വീട്ടില്‍ പോയ പോലയായിരുന്നു എന്ന് ഗൗതം മേനോന്‍ പറയുന്നു

വാരണം ആയിരം എന്ന സിനിമയ്ക്ക് ശേഷം സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമാണ് നവരസ അന്തോളിജിയിലെ ഒരു ഭാഗമായ ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സൂര്യയുമായി ഒന്നിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ഗൗതം മേനോൻ. സൂര്യയുമായി വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ സ്വന്തം വീട്ടില്‍ പോയ പോലയായിരുന്നു എന്നാണ് ഗൗതം മേനോന്‍ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

‘സൂര്യയുമായി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതില്‍ എനിക്ക് ഒരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല. കുറേ കാലത്തിന് ശേഷം ജോലിയില്‍ നിന്ന് സ്വന്തം വീട്ടില്‍ പോയ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.സൂര്യയ്‌ക്കൊപ്പം വീണ്ടും ഷൂട്ട് ചെയ്യാന്‍ സാധിച്ചത് മികച്ച അനുഭവം തന്നെയായിരുന്നു. ഒരുപാട് കാലത്തിന് ശേഷം തനിക്ക് ലഭിച്ച മികച്ചൊരു ഷൂട്ടിങ്ങ് അനുഭവമായിരുന്നു ഗിറ്റാര്‍ കമ്പി മേലെ നിന്‍ട്ര് എന്ന് സൂര്യയും എന്നോട് പറഞ്ഞു.’- ഗൗതം മേനോന്‍ വ്യക്തമാക്കി.

ഇന്നലെയാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button