GeneralLatest NewsMollywoodNEWSSocial Media

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു: മമ്മൂട്ടിയ്ക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

ആശുപത്രിയില്‍ 300 ഓളം പേര്‍ താരങ്ങൾക്ക് കൂട്ടം കൂടിയെന്നാണ് പോലീസ് അറിയിക്കുന്നത്

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ നടന്മാരായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കും എതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനെതിരെയാണ് താരങ്ങൾക്കും ആശുപത്രി മാനേജ്മെന്റിനും എതിരെ എലത്തൂര്‍ പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ചയായിരുന്നു ഉദ്ഘാടനം. ഇതിന് ശേഷം ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. എന്നാൽ ഇതിന് ശേഷം ആശുപത്രിയില്‍ 300 ഓളം പേര്‍ താരങ്ങൾക്ക് കൂട്ടം കൂടിയെന്നാണ് പോലീസ് അറിയിക്കുന്നത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button