
പാടാത്ത പൈങ്കിളി എന്ന പാരമ്പയിൽ ദേവയായെത്തി പ്രേക്ഷക പ്രീതി നേടിയ നടനാണ് സൂരജ് സണ്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ സൂരജ് പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും കോവിഡ് പിടിവിട്ടിട്ടില്ല. ഇതിനിടെ ഇന്ത്യന്‍ പതാകയെ പോലെ തന്നെ ഇന്ത്യന്‍ പതാക വഹിക്കുന്ന മാസ്കുകളും വിപണയിലെത്തിയിട്ടുണ്ട്. ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സൂരജ്.
read also: എനിക്ക് കിട്ടിയ വലിയ ഒരു അവസരമാണ് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് : റോഷൻ മാത്യു
നിങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നുണ്ടോ?എങ്കില്‍ ഇതൊന്നു കേള്‍ക്കുക, എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്. ‘വരാനിരിക്കുന്ന ഓഗസ്റ്റ് 15ന് ദയവായി ഇന്ത്യന്‍ പതാക വഹിക്കുന്ന ഇത്തരത്തിലുള്ള മാസ്ക്കുകള്‍ വാങ്ങരുത് ചില കമ്ബനികള്‍ അവരുടെ മാസ്ക്കുകള്‍ അവരുടെ നല്ല ലാഭത്തിനു വേണ്ടി വില്‍ക്കുന്നു.. ആ മാസ്കുകള്‍ നമ്മുടെ ആവശ്യം കഴിഞ്ഞ് നമ്മള് ചവറ്റുകൊട്ടയില്‍ എറിയുമ്ബോള്‍ നമ്മുടെ മാതൃ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്.. ദയവായി ഇത് പിന്തുടരുത്’, സൂരജ് പറയുന്നു
Post Your Comments