നാദിര്‍ഷ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഈശോ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദത്തിലാണ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നോട്ട് ഫ്രേം ബൈബിൾ എന്ന ടാഗ് ലൈൻ ആണ് വിവാദത്തിനു കാരണമായത്. ഈ വിഷയത്തിൽ നിരവധി പേര്‍ നാദിര്‍ഷയെ പിന്തുണച്ചും വിമര്‍ശിച്ചുമെല്ലാം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിസി ജോര്‍ജ് നാദിര്‍ഷയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ചിത്രത്തിന്റെ പേര് മാറ്റണം എന്ന് തന്നെയാണ് പിസി ജോര്‍ജിന്റെയും ആവശ്യം. ഇപ്പോഴിതാ എഫ്ബി പോസ്റ്റ് വിവാദത്തില്‍ രാജിവെച്ച ജഡജ് എസ് സുദീപ് പിസി ജോര്‍ജിന്റെ ആവശ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഈശോ സിനിമയുടെ പേര് മാറ്റണമെന്നാണ് ജോര്‍ജിന്റെ ആവശ്യം. അപ്പോ ജോര്‍ജിന്റെ പേര് വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്തായിരിക്കും പറയുക എന്നാണ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഈശോ സിനിമയുടെ പേരു വെട്ടണമെന്ന് പൂഞ്ഞാറ്റിലെ ജോര്‍ജ്. ജോര്‍ജിന്റെ പേരു വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്നതായിരിക്കും ജോര്‍ജേ ആവശ്യപ്പെടുക?’ – എസ് സുദീപ് കുറിച്ചു
Post Your Comments