GeneralLatest NewsMollywoodNEWSSocial Media

ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹൻലാൽ: നന്ദി പറഞ്ഞ് മമ്മൂട്ടി

നന്ദി പ്രിയപ്പെട്ട ലാൽ എന്നായിരുന്നു മോഹൻലാലിന്റെ ആശംസയ്ക്ക് മമ്മൂട്ടി നൽകിയ മറുപടി

വെള്ളിത്തിരയില്‍ അൻപത് വർഷം പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നടൻ മോഹൻലാൽ. എന്റെ സഹോദരൻ സിനിമാ മേഖലയിൽ എത്തിയിട്ട് 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് 55 സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും, ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് അഭിനയിക്കാനായി കാത്തിരിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാൽ ആശംസ അറിയിച്ചത്. ഇതിന് മമ്മൂട്ടി കമന്റും ചെയ്തിട്ടുണ്ട്. നന്ദി പ്രിയപ്പെട്ട ലാൽ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘ഇന്ന്, എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കുവാനും കാത്തിരിക്കുന്നു. ആശംസകൾ ഇച്ചാക്ക!

shortlink

Related Articles

Post Your Comments


Back to top button