ഒരുകാലത്തെ പ്രേഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു കാർത്തിക. എൺപതുകളിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ നടി വിവാഹശേഷം അഭിനയജീവിതത്തോട് പൂർണ്ണമായി വിട പറയുകയായിരുന്നു. ഇപ്പോഴിതാ കാർത്തികയും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ കാർത്തികയോട് ചോദ്യങ്ങൾ ചോദിക്കുന്ന മമ്മൂട്ടിയെയും അതിന് മറുപടി നൽകുന്ന കാർത്തികയേയും കാണാം. 1987കളിൽ ഷൂട്ട് ചെയ്ത വീഡിയോ ആണിത്.
കാർത്തികയ്ക്ക് സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യത്തിന്, ഒരു ഹോബി എന്ന രീതിയിൽ ഓകെയാണ് എന്നായിരുന്നു കാർത്തികയുടെ ഉത്തരം.
വിശ്രമവേളയിലെ വിനോദം എന്ന രീതിയിലാണോ? എന്ന് മമ്മൂട്ടി വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ‘അങ്ങനെയല്ല, ഞാൻ പഠിച്ചുകൊണ്ടിരിക്കുകയല്ലേ? പഠിത്തം പൂർത്തിയാക്കിയിട്ട് കുറച്ചു നല്ല മലയാളം സിനിമകൾ കൂടി ചെയ്യണം എന്നേ ആശയുള്ളൂ,’ എന്നാണ് കാർത്തിക ഉത്തരം നൽകിയത്.
എന്നാൽ ഇതിന് മറുപടിയായി മമ്മൂട്ടി അഭിനയം എന്നത് പെർഫോമിംഗ് ആർട്ടാണ്. അഭിനയകലയാണ്, ദൈവികമായ സിദ്ധിയാണ്. ഞങ്ങൾക്ക് ഇനി ആകെയുള്ള ആശാകേന്ദ്രമാണ് കാർത്തിക. സിനിമ ഞങ്ങളുടെയെല്ലാം വയറ്റിൽ പിഴപ്പാണ്, നായികയില്ലാതെ സിനിമയില്ല. അതുകൊണ്ട് അതിനെ ഒരു ഹോബി ആയി എടുക്കാതെ പ്രൊഫഷൻ ആയി എടുക്കൂ എന്ന് പറയുന്നു.
‘അങ്ങനെയൊന്നുമല്ല, ഇഷ്ടം പോലെ നല്ല നല്ല കുട്ടികളുണ്ട്, എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത്?’ എന്നായിരുന്നു കാർത്തികയുടെ മറുപടി.
Post Your Comments