CinemaGeneralLatest NewsMollywoodNEWSSocial Media

എനിക്കൊരു കുഞ്ഞനുജത്തിയെ വേണം: അനു സിത്താര

‘സന്തോഷ’ത്തിന്റെ കാസ്റ്റിങ് കോൾ പങ്കുവച്ച് അനു സിത്താര

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ഇപ്പോഴിതാ തന്റെ പുതിയ സിനിമയിലേക്കുള്ള അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് താരം. തനിക്കൊരു കുഞ്ഞ് അനിയത്തിക്കുട്ടിയെ വേണം എന്ന അടിക്കുറിപ്പോടെയാണ് നടി ഈ വിവരം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. സന്തോഷം എന്ന പേരിട്ടിരിക്കുന്ന സിനിമയ്ക്കായാണ് കാസ്റ്റിങ് കോൾ.

ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവർക്കൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ച അജിത്ത് തോമസിന്റെ ആദ്യ സംവിധാനസംരംഭമാണ് സന്തോഷം.

‘കാഴ്ചയിൽ കുറച്ചൊക്കെ എന്നെ പോലെയാവണം. എട്ടിനും പതിനൊന്നിനും ഇടയിലുള്ള പ്രായമായിരിക്കണം. കൂട്ടിനു കുറച്ചു കൂട്ടുകാരും… കുസൃതികളും ഒക്കെയായി ഒരു കുഞ്ഞു അനിയത്തി….ചേച്ചി കാത്തിരിക്കുന്നു.’–അനു സിത്താര പറയുന്നു. താല്‍പര്യമുള്ളവർ santhoshamcasting@gmail.com എന്ന മെയിൽ ഐഡിയിലേയ്ക്ക് ഒരു മിനിറ്റിൽ സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയും പെർഫോമൻസ് ചെയ്യുന്ന വീഡിയോയും അയക്കുക’.

ജീത്തു ജോസഫും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പങ്കുവച്ചിട്ടുണ്ട്. അമിത് ചക്കാലയ്ക്കൽ ആണ് നായകൻ. അർജുൻ സത്യൻ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും. ഇഷ പട്ടാളി, തുഷാർ എസ്. എന്നിവർക്കൊപ്പം അജിത്തും ചേർന്നാണ് ‘സന്തോഷം’ നിര്‍മാണം. ഛായാഗ്രഹണം കാർത്തിക് എ. എഡിറ്റിങ് ജോൺകുട്ടി. സംഗീതം നോബിൻ പോൾ.

shortlink

Related Articles

Post Your Comments


Back to top button