GeneralLatest NewsNEWSTV Shows

ക്രിസ്ത്യന്‍ ആയിരുന്നു, വിവാഹ ശേഷമാണ് മുസ്ലീമായത്, ബഷിക്ക് വേറെ കുടുംബമുണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചതെന്നു മഷൂറ

, സോനുവിന്റെ കാര്യം വേണമെങ്കില്‍ എന്നില്‍ നിന്നും മറച്ചുവെക്കാമായിരുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി ശ്രദ്ധനേടുന്നത്. ഈ ഷോയിൽ വച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്നു ബഷീര്‍ ബഷി തുറന്നു പറഞ്ഞതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ടിരുന്നു. കല്ലുമ്മക്കായ വെബ്സീരിസിലൂടെ ബഷീർ ബാഷിയും ഭാര്യമാരും സോഷ്യൽ മീഡിയയിൽ ആരാധകരെ സ്വന്തമാക്കി. സുഹാന, മഷൂറ എന്നിവരാണ് താരത്തിന്റെ ഭാര്യമാർ

വ്ലോഗറായ മഷൂറയുടെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. താൻ വിവാഹശേഷമാണ് മുസ്‌ലിം മതം സ്വീകരിച്ചതെന്നും ബഷീർ ബഷിയ്ക്ക് ഒരു കുടുംബം ഉണ്ടെന്നു പ്രണയ സമയത്ത് അറിയാമെന്നും മഷൂറ പറയുന്നു.

read also: ഇതിനു മുൻപും മതപരമായ പേരുകൾ ഉപയോഗിച്ച ചിത്രങ്ങൾക്ക് അവാർഡുകൾ വരെ ലഭിച്ചിട്ടുണ്ട്: നാദിർഷയ്ക്ക് പിന്തുണയുമായി ഫെഫ്ക

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ” ക്രിസ്ത്യന്‍ ആയിരുന്നു. ജനിച്ചത് ക്രിസ്ത്യന്‍ കുടുംബത്തിലാണ്. വിവാഹ ശേഷമാണ് മുസ്ലീമായത്. അത് എന്റെ ഇഷ്ടത്തിനായതാണ്, വേറെ ആരും പറഞ്ഞിട്ടില്ല വീടിന് തൊട്ടടുത്തൊരു ഉമ്മയൊക്കെയുണ്ടായിരുന്നു. അവിടെ നോമ്ബിനും പെരുന്നാളിനുമൊക്കെ പോവാറുണ്ടായിരുന്നു. ആ മതത്തിനോടൊരു ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയൊരാളെ കിട്ടുകയും ചെയ്തു.

അത്ര ഇഷ്ടമല്ലാത്ത കാര്യമാണെങ്കിലും സോനു അഡജസ്റ്റ് ചെയ്യും. ഞാന്‍ അനിഷ്ടമുണ്ടെങ്കില്‍ അത് ഓപ്പണായി പറയുന്ന ആളാണ്  ബഷിക്ക് വേറെ കുടുംബമുണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത്. അന്ന് എനിക്ക് സോഷ്യല്‍ മീഡിയ ഒന്നും ഇല്ലായിരുന്നു, സോനുവിന്റെ കാര്യം വേണമെങ്കില്‍ എന്നില്‍ നിന്നും മറച്ചുവെക്കാമായിരുന്നു, എന്നാല്‍ ബേബി അത് ചെയ്തില്ല. സോനുവിന്റേയും സുനുവിന്റേയും കാര്യം എന്നോട് പറഞ്ഞിരുന്നു. അതൊക്കെ അറിഞ്ഞ് തന്നെയാണ് ഞാന്‍ ഈ കുടുംബത്തിലേക്ക് വന്നത്’- മഷൂറ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button