![](/movie/wp-content/uploads/2021/08/bala.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബാല. ഗായികയായ അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തി വർഷങ്ങൾ പിന്നിടുമ്പോൾ ബാല വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. ബാല തന്നെയാണ് തണ്ട് രണ്ടാം വിവാഹത്തിന്റെ സൂചനകൾ നൽകിയിരിക്കുന്നത്.
തന്റെ അച്ഛൻ മരിക്കുന്നതിന് മുൻപും ആവശ്യപ്പെട്ടത് താനൊരു വിവാഹം കഴിക്കണമെന്നായിരുന്നു എന്ന് ബാല പറയുന്നു. അച്ഛന്റെ മാത്രമല്ല തന്റെ അമ്മയുടെ ആഗ്രഹവും അത് തന്നെയാണെന്നും, തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാർത്ത ഞാൻ പറയാം എന്നും താരം പറഞ്ഞു.
ബാലയുടെ വാക്കുകൾ:
‘7, 8 മാസങ്ങൾക്ക് മുൻപാണ് എന്റെ അച്ഛൻ മരിച്ചത് . 6, 7 വർഷമായി ഞാനിപ്പോൾ ബാച്ചിലർ ലൈഫ് ആണ് , ഒറ്റക്കാണ് ജീവിക്കുന്നത് .അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമുണ്ടായിരുന്നു ഞാനൊരു മാര്യേജ് ചെയ്യണം എന്നുള്ളത് അച്ഛൻ മാത്രമല്ല , അച്ഛൻ എന്നെ സ്നേഹിക്കുന്നത് പോലെ എന്റെ ‘അമ്മ എന്നെ സ്നേഹിക്കുന്നത് പോലെ കുറെ മലയാളികൾ എന്നെ സ്നേഹിക്കുന്നുണ്ട് . തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാർത്ത ഞാൻ പറയാം’.
Post Your Comments