CinemaGeneralMollywoodNEWS

നിങ്ങളെ പോലെ വലിയ ഫാമിലിയല്ല പക്ഷേ ഞാന്‍ തന്നെ പൊന്ന് പോലെ നോക്കും: ആരാധകന്‍ പറഞ്ഞതിനെക്കുറിച്ച് അനുശ്രീ

അല്ലേല്‍ നാട്ടിന്‍ പുറത്തെ സ്ഥിരം ഒരു ചോദ്യമാണല്ലോ വിവാഹം കഴിക്കുന്നില്ലേ? എന്നത്

കല്യാണം കഴിക്കുന്നില്ലേ? എന്ന നാട്ടുകാരുടെ പതിവ് ചോദ്യം അവസാനിച്ചെന്നും താന്‍ സിനിമയിലായത് കൊണ്ട് ഇനി വിവാഹം ചെയ്യില്ല എന്ന് അവര്‍ വിധി എഴുതി കാണുമെന്നും അതിനാലാവും നാട്ടിന്‍ പുറത്തെ ക്ലീഷേ ചോദ്യം തന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്നും അനുശ്രീ പറയുന്നു. കൂടാതെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആരാധകനെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ അനുശ്രീ പങ്കുവയ്ക്കുന്നു.

കല്യാണം കഴിക്കണം എന്ന് പറഞ്ഞു വരുന്ന ഫാന്‍സ്‌ ഉണ്ട്. എനിക്ക് ആ പയ്യന്റെ പേര് അറിയില്ല. ഒരു ദിവസം വലിയ ഒരു എസ്സേ വന്നു കിടക്കുന്നത് കണ്ടു. അയ്യോ എനിക്ക് ഒരു ദിവസം പോലും അനുശ്രീ കാരണം ഉറക്കമില്ല എന്നൊക്കെ പറഞ്ഞു. ‘വില്‍ യു മാരി മീ’ എന്നൊക്കെ ചോദിച്ചു. ഞാന്‍ ചിരിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ പാവം ആളുകള്‍ ആണ് നിങ്ങളെ പോലെ വലിയ ഫാമിലി ഒന്നുമല്ല. എന്നാലും ഞാന്‍ പൊന്ന് പോലെ നോക്കിക്കോളാം എന്ന് പറഞ്ഞു. എനിക്ക് അറിയാം ആ ഇഷ്ടം രണ്ടു മണിക്കൂര്‍ എന്നെ നേരിട്ട് കണ്ടാല്‍ തീരാവുന്നതെയുള്ളൂവെന്ന്. നാട്ടുകാരൊന്നും ഞാന്‍ വിവാഹം ചെയ്യുന്നില്ലേ? എന്ന് ഇപ്പോള്‍ ചോദിക്കാറില്ല. ഞാന്‍ സിനിമയിലായത് കൊണ്ട് കല്യാണം കഴിക്കുന്നില്ലെന്ന് അവര്‍ വിധിയെഴുതി കാണും. അല്ലേല്‍ നാട്ടിന്‍ പുറത്തെ സ്ഥിരം ഒരു ചോദ്യമാണല്ലോ വിവാഹം കഴിക്കുന്നില്ലേ? എന്നത് അത് ഇപ്പോള്‍ ഞാന്‍ അങ്ങനെ കേള്‍ക്കാറില്ല’. അനുശ്രീ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button