സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന് അലി അക്ബര്‍. അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം എന്നായിരുന്നു അലി അക്ബറിന്റെ വിമർശനം. പുതിയ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന് എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം. ഈ തീരുമാനത്തെയാണ് അലി അക്ബർ പരിഹാസരൂപേണ വിമര്‍ശിക്കുന്നത്.
‘അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം. എന്റെ കിറ്റപ്പോ.’–എന്നാണ് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ബവ്റിജസിൽ പോകാൻ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ടെന്നും അലി അക്ബർ പറയുന്നു. ‘ഇവിടെ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട, വന്നോളൂ തിക്കിത്തിരക്കി വാങ്ങിച്ചോളൂ, കുടിച്ചോളൂ.’–അലി കുറിച്ചു.
Post Your Comments