നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം. തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും, നെറ്റ്ഫ്ലിക്സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ ക്യാംപെയിൻ ആരംഭിച്ചിരിക്കുകയാണ്.
പാര്‍വ്വതി തിരുവോത്ത് സിദ്ധാര്‍ത്ഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇന്‍മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുറാനിലെ വാക്യം ഉപയോഗിച്ചത്.
മതവികാരത്തെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും നീക്കം ചെയ്ത് ചിത്രം പ്രമോട്ട് ചെയ്യാന്‍ മറ്റ് വഴികള്‍ സ്വീകരിക്കണമെന്നുമാണ് ട്വീറ്റുകളിൽ പറയുന്നത്.
Post Your Comments