GeneralLatest NewsMollywoodNEWSSocial Media

39 വർഷങ്ങൾക്ക് ശേഷമുള്ള യവനിക: ചിത്രം പങ്കുവെച്ച് മുരളി ഗോപി

തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഭരത് ഗോപി ചിത്രത്തിൽ അവതരിപ്പിച്ചത്

കെ ജി ജോര്‍ജിന്‍റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാരത് ഗോപി പ്രധാന കഥാപാത്രമായെത്തിയ യവനിക. ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരു കൊലപാതകവും അതിന്‍റെ അന്വേഷണവുമായി പുരോഗമിക്കുന്ന ചിത്രം എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ 39 വര്‍ഷത്തിനിപ്പുറം ചിത്രത്തിന്‍റെ ഒരു പുതുകാല പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുകയാണ് ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റും പോസ്റ്റര്‍ ഡിസൈനറുമായ ശംഭു വിജയകുമാര്‍.

ഇപ്പോഴിതാ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. യവനികയുടെ ഇത്തരത്തിലൊരു ഗംഭീര പോസ്റ്റര്‍ കാണാനായതില്‍ സന്തോഷമുണ്ടെന്ന് കുറിച്ച മുരളി ഡിസൈനര്‍ക്ക് ആശംസകളും നേരുന്നു.

https://www.facebook.com/murali.gopy/posts/494812542001116

തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഭരത് ഗോപി ചിത്രത്തിൽ അവതരിപ്പിച്ചത്. കൂടാതെ നെടുമുടി വേണു, തിലകന്‍, മമ്മൂട്ടി, ജലജ, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, അശോകന്‍ തുടങ്ങി നിരവധി പേര് ചിത്രത്തിന്റ ഭാഗമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button