
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആന്തോളജി ചിത്രമായ ‘നവരസ’. ചിത്രം ഇന്ന് അര്‍ദ്ധരാത്രിയോടെ റിലീസ് ചെയ്യും. രാത്രി 12.30ക്കാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. ആഗോളതലത്തില്‍ 10 ഓളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഗസ്റ്റ് 6ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. തമിഴ് സംവിധായകരായ മണി രത്നവും ജയേന്ദ്ര പഞ്ചപകേശനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.
സൂര്യ, പ്രയാഗ മാർട്ടിൻ, അഥർവ, അഞ്ജലി, കിഷോർ, റിത്വിക, ശ്രീറാം, രമേശ് തിലക്, വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ, യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു, അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ, സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്, ഗൗതം മേനോൻ, ബോബി സിംഹ, സനന്ത്, ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
Post Your Comments