ചെന്നൈ: നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതിയിളവ് തേടി സമീപിച്ചതിനാണ് കോടതിയുടെ വിമർശനം. പണക്കാര് എന്തിനാണ് നികുതിയിളവ് തേടി കോടതികളെ സമീപിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം 50 രൂപയ്ക്ക് പെട്രോള്‍ അടിയ്ക്കുന്ന പാവപ്പെട്ടവര്‍ വരെ നികുതി അടയ്ക്കുന്നുവെന്നും അവരൊന്നും ഇളവ് തേടി കോടതികളെ സമീപിക്കുന്നില്ലെന്നും വ്യക്തമാക്കി.
2015 ലായിരുന്നു ധനുഷ് ഹർജി നൽകിയത്. ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന്റെ നികുതിയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷ് കോടതിയെ സമീപിച്ചത്. എന്നാൽ സമാന ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമർശിക്കുകയായിരുന്നു.
നേരത്തെ ആഡംബര കാറിന് നികുതിയിളവ് ആവശ്യപ്പെട്ട നടൻ വിജയിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിജയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രമഹ്ണ്യം ആണ് ധനുഷിനെയും വിമർശിച്ചത്.
Post Your Comments