GeneralLatest NewsMollywoodNEWS

പീഡന പരാതി: നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്തിട്ടില്ല, പരാതിയുമായി ഡോക്ട‍ർ

പട്ടാമ്പിയിലെ ആശുത്രിയിൽ ചികിത്സക്കെത്തിയപ്പോഴായിരുന്നു കണ്ണൻ ഡോക്ട‍റോട് അപമര്യാദയായി പെരുമാറിയത്

പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പട്ടാമ്പിയിലെ യുവ ഡോക്ടർ. ചികിത്സയ്‌ക്കെത്തിയ കണ്ണൻ ഡോക്ടറോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. അന്ന് പട്ടാമ്പി പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നെങ്കിലും ഇതുവരെ കണ്ണൻ പട്ടാമ്പിയെ അറസ്റ്റ് ചെയ്യ്തിരുന്നില്ല. ഇതോടെയാണ് ഡോക്ടർ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.

2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പട്ടാമ്പിയിലെ ആശുത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു കണ്ണൻ പട്ടാമ്പി. ഡോക്ടറുടെ റൂമിലെത്തിയ കണ്ണൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

ഡോക്ടറുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിൽ ആണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്ന് ഡോക്ടർ പറയുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ ഡോക്ടർ, മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button