പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൾ അഗർവാൾ. കഴിഞ്ഞ വർഷമായിരുന്നു ഗൗതം കിച്ലുവുമായുള്ള താരത്തിന്റെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ ശേഷവും ലോക്ക് ഡൗണ്‍ തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ കാജളിന് സാധിച്ചു. സോഷ്യൽ മീഡിയയിലൂടെ ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഭർത്താവുമായി പിരിഞ്ഞു നിൽക്കുന്ന വിഷമം പങ്കുവെയ്ക്കുകയാണ് താരം. ഉമ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലാണ് കാജൾ.
ഒരുമിച്ചുള്ള നിമിഷങ്ങളിലെ ചില മനോഹര ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ട് വൈകാതെ നമുക്ക് ഈ നിമിഷങ്ങള്‍ എല്ലാം തിരികെ കൊണ്ടു വരണം എന്ന് കാജള്‍ ഭർത്താവിനോട് പറയുന്നു.
വിവാഹത്തിനും മാള്ഡിവൈസിലെ ഹണിമൂണിനും മറ്റ് അവധി ആഘോഷത്തിനും ഇടയില്‍ എടുത്ത 27 ഫോട്ടോകളാണ് കാജൾ വീഡിയോയില്‍ ഉല്പ്പെടുത്തിയിരിയ്ക്കുന്നത്.
https://www.instagram.com/reel/CSHKPe8HFrq/?utm_source=ig_embed&utm_campaign=loading
ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്ന ഹേയ് സിനാമിക, ചിരജ്ജീവിയ്ക്കൊപ്പം അഭിനയിക്കുന്ന ആചാര്യ തുടങ്ങിയവയാണ് അണിയറയില്‍ തയ്യാറായിക്കൊണ്ടരിയ്ക്കുന്ന കാജള്‍ അഗര്‍വാളിന്റെ മറ്റ് ചിത്രങ്ങള്‍. കമല്‍ ഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 യിലും കാജള്‍ ആണ് നായിക.
Post Your Comments